2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സൂര്യാഘാതമേറ്റ് പുരയിടത്തില്‍ കെട്ടിയിരുന്ന പശു ചത്തു

 

കായംകുളം: സൂര്യാഘാതമേറ്റ് പുരയിടത്തില്‍ കെട്ടിയിരുന്ന പശു ചത്തു. കീരിക്കാട് പത്തിയൂര്‍ക്കാല തിരുവിന്നാല്‍ വീട്ടില്‍ രാജേന്ദ്രന്റെ എച്ച്.എഫ് സങ്കര ഇനത്തില്‍ പെട്ട പശുവാണ് ചത്തത്. മാവേലിക്കര കെ.എല്‍.ഡി ബോര്‍ഡിന്റെ അംഗീകാരമുള്ള പശുവാണിത്. 75,000 രൂപ വില വരും.

കഴിഞ്ഞദിവസം പശുവിനെ കുളിപ്പിച്ച് വെള്ളവും തീറ്റയും നല്‍കിയ ശേഷം തൊഴുത്ത് വൃത്തിയാക്കുവാന്‍ വേണ്ടി പശുവിനെ രാജേന്ദ്രന്‍തന്റെ പുരയിടത്തില്‍ അഴിച്ചുകെട്ടി. തൊഴുത്ത് വൃത്തിയാക്കിയ ശേഷം പശുവിനെ അഴിക്കുവാന്‍ ചെല്ലുമ്പോഴാണ് വായില്‍ നിന്നു നുരയും പതയും വന്ന് താഴെവീണ നിലയില്‍ അനക്കമില്ലാതെ കിടക്കുന്ന പശുവിനെക്കണ്ടത്.

ഉടന്‍ തന്നെ രാജേന്ദ്രന്‍ പത്തിയൂര്‍ക്കാല മൃഗാശുപത്രിയില്‍ എത്തി വിവരം അറിയിച്ചതനുസരിച്ച് ഡോ: മാധുരിയെത്തി പരിശോധനയ്ക്കു ശേഷം സൂര്യാഘാതമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.