2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രണ്ടാം ദിനവും അറുനൂറ് കടന്നു: പരിഭ്രാന്തിയകലാതെ കേരളം; ഇന്ന് 623 പേര്‍ക്ക്; കുതിച്ചുയര്‍ന്ന് സമ്പര്‍ക്കരോഗം 432, ഉറവിടമറിയാതെ 37 കേസുകള്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് തേരോട്ടം. ഏറ്റവും വലിയ അംഗ സംഖ്യയിലാണ് ഇന്നത്തെയും കൊവിഡ് കണക്ക്. നാനൂറും അഞ്ഞൂറും പിന്നിട്ട് രണ്ടാം ദിനവും അറുനൂറു കടന്നിരിക്കുകയാണ് രോഗികള്‍. ഇന്ന് 623 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
196 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് രോഗം ബാധിച്ചവരില്‍ 96പേര്‍ വിദേശങ്ങളില്‍ നിന്നുവന്നവരാണ്. 76പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്.

അതേ സമയം സമ്പര്‍ക്കരോഗം വീണ്ടും കുതിക്കുകതന്നെയാണ്. ഇന്നു മാത്രം 432 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കരോഗം ബാധിച്ചത്. ഇതില്‍ 37പേരുടെ രോഗത്തിന്റെ ഉറവിടമറിവായിട്ടില്ല. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും ഇടുക്കിയില്‍ റിപ്പോര്‍ട്ടു ചെയ്തു. രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്: തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂര്‍ 5, വയനാട് 5.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17.

24 മണിക്കൂറിനിടെ 16,444 സാംപിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേര്‍ ചികിത്സയിലുണ്ട്. 2,60,356 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.