2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്; രാജ്യത്തിന് നഷ്ടമായത് 12 കോടി തൊഴില്‍

ന്യൂഡല്‍ഹി: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊവിഡ് മനുഷ്യ ജീവനുകളെ മാത്രമല്ല അപഹരിച്ചത്. തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവും എത്രയെന്ന് തിട്ടമായിട്ടില്ലെങ്കിലും കോവിഡ് 19 ലോക്ഡൗണ്‍ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നു.
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ പഠനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്തപ്പെട്ട ഗുരുതരമായ അവസ്ഥയെക്കുറിച്ച് പരാമര്‍ശമുള്ളത്. ദിവസക്കൂലിക്ക് തൊഴില്‍ ചെയ്യുന്നവരും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരുമാണ് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റോഡരികില്‍ തട്ടുകടകള്‍ നടത്തുന്നവര്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, റിക്ഷ വലിച്ചും മറ്റും ജീവിക്കുന്നവര്‍ തുടങ്ങിയവരെയാണ് ലോക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമായത് അസംഘടിത മേഖലയിലുള്ളവര്‍ക്കാണ്. ആയതുകൊണ്ട് തന്നെ ഇവരുടെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. 12 കോടി 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് സി.എം.ഐ.ഇ കണക്കാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.