2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്-19: യു.എ.ഇയില്‍ എട്ട് മരണം; 561 പുതിയ രോഗികള്‍

  • രാജ്യത്തെ കൊവിഡ് മരണം 119 ആയി
  • 121 രോഗമുക്തര്‍

 

ദുബായ്: യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 119 ആയി. പുതുതായി 561 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 13,599 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്ന് 121 പേര്‍ രോഗവിമുക്തരായതോടെ അസുഖം ഭേതമായവരുടെ എണ്ണം 2664 ആയി.

രാജ്യത്ത്് 1.2 മില്യണ്‍ കൊവിഡ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതായി യു.എ.ഇ ആരോഗ്യ മന്ത്രി ഡോ.അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു. അബൂദാബി സ്റ്റെം സെല്‍ സെന്ററില്‍ വികസിപ്പിച്ചെടുത്ത സ്റ്റെം സെല്‍ ചികിത്സ എഴുപത്തിമൂന്നോളം പേരില്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദുബായിലെ നായിഫിലെയും അല്‍ റാസിലെയും 24 മണിക്കൂര്‍ നിയന്ത്രണം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചിട്ടുണ്ട്.

ഇന്നത്തെ യു.എ.ഇയിലെ കൊവിഡ്-19 നില


  • പുതിയ കേസുകള്‍: 561
  • ആകെ കൊവിഡ് ബാധിതര്‍: 13,599
  • മരണം: 8
  • ആകെ മരണസംഖ്യ: 119
  • രോഗവിമുക്തര്‍: 121
  • ആകെ രോഗമുക്തര്‍: 2,664


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News