2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൂന്നക്കം കടന്ന് കൊവിഡ്: സംസ്ഥാനത്ത്‌ ഇന്ന് 111 പേര്‍ക്ക് രോഗബാധ, കേരളം പരിഭ്രാന്തിയിലേക്ക്

22 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തരായി.പാലക്കാട് 40, മലപ്പുറം18, കോഴിക്കോട് 4, കാസര്‍കോട്1,വയനാട് 3,ആലപ്പുഴ 5,കൊല്ലം2,കോട്ടയം1,എറണാകുളം10,തിരുവനന്തപുരം 5,ഇടുക്കി 3
പത്തനംതിട്ട11,തൃശൂര്‍ 8 എന്നതാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍.

50 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.10 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

തിരുവനന്തപുരം 1, ആലപ്പുഴ 4, എറണാകുളം 4, തൃശൂര്‍ 5,കോഴിക്കോട് 1,കാസര്‍കോട് 1 എന്നിവയാണ് ഇന്ന് നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 128 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. വയനാട് മൂന്നും കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതമാണ് ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. സംസ്ഥാനത്ത് 973 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

റെസ്റ്റോറന്റുകള്‍ തുറന്ന് ആളുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. മെനുകാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ച ശേഷം നശിപ്പക്കുന്നതിനായി ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ കൊണ്ടു നിര്‍മിക്കണം. തുണികള്‍ കൊണ്ടുള്ള നാപ്കിനു പകരം പേപ്പര്‍ കൊണ്ടുള്ള നാപ്കിനികുള്‍ ആക്കണം. ഫുഡ് കോര്‍ട്ടുകളിലും റെസ്റ്റോറന്റുകളിലും സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനമേ പാടുള്ളു. ജീവനക്കാര്‍ മാസ്‌ക്കും കയ്യുറയും ധരിക്കണം. ഷോപ്പിംഗ് മാളിലാണ് ഈ നിബന്ധന. ഡിജിറ്റല്‍ മോഡിലൂടെയുള്ള പണം പ്രോത്സാഹിപ്പിക്കണം. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണം. മാളുകള്‍ക്ക് ഉള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.