2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു; വിട പറഞ്ഞത് 40 വര്‍ഷക്കാലം കുറഞ്ഞചെലവില്‍ ചികിത്സിച്ച പാവങ്ങളുടെ അത്താണി

റഹ്മാന്‍ നെല്ലാങ്കണ്ടി

 

 

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധയേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യ മാത്രാലയം അറിയിച്ചു. കോട്ടയം ചെങ്ങനാശ്ശേരി പെരുന്ന സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍ (76) ആണ് മരിച്ചത.് കുറഞ്ഞ തുകക്ക് ചികിത്സ ലഭ്യമാക്കി പാവങ്ങളുടെ അത്താണിയായ ഇദ്ദേഹം ജനകീയ ഡോക്ടര്‍ ആയിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 40 വര്‍ഷമായി ഒമാനില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

ഇന്ന് തന്നെ കൊവിഡ് ബാധിതനായ 66 വയസ്സുള്ള മറ്റൊരു വിദേശി കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 6 ആയി ഉയര്‍ന്നു. 4 പേര്‍ വിദേശികളും രണ്ട് പേര്‍ സ്വദേശികളും ആണ്. ഇന്ന് 45 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം 176 ആയി ഉയര്‍ന്നു.

അതേസമയം, ഇന്നും പുതിയതായി 50 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1, 069 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 26 പേര്‍ ഒമാനികളും 24 പേര്‍ പ്രവാസികളുമാണ്.

ഒമാനില്‍ ആകെയുള്ള 1, 069 കേസുകളില്‍ 408 പേര്‍ ഒമാനികളും 661 പേര്‍ വിദേശികളുമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സയീദി അറിയിച്ചു. ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും എന്നാല്‍ ആഗോളതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമാനിലെ എണ്ണം വളരെ കുറവാണെന്നും രാജ്യത്തെ കൊവിഡ്- 19 ന്റെ മരണ നിരക്ക് 0.04 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.