2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്: ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു, ഹരിയാന പൊലിസ് കേസെടുത്തു

ന്യുഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് ഒടുവില്‍ മരണത്തിനു കീഴടങ്ങി.
കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ ബിസ്മി സ്‌ക്കറിയയാണ് മരിച്ചത്. ഇവര്‍ ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിലെ നഴ്‌സായിരുന്നു. ഇതിനിടെയാണ് കൊവിഡ് നിരീക്ഷണത്തിലായത്. ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന പരാതി നേരത്തെ തന്നെ നഴ്‌സുമാര്‍ ഉയര്‍ത്തിയിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവും ബിസ്മിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു ആത്മഹത്യാശ്രമം. ഇത്രയും നാളും ബിസ്മി വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്. സംഭവത്തില്‍ ഹരിയാന പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.