2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എടപ്പാള്‍ സ്വദേശിനി മരിച്ചു

കോഴിക്കോട്: ദുബൈയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു. എടപ്പാള്‍ കൂനംമൂച്ചി പുതുവീട്ടില്‍ ഹാരിസിന്റെ ഭാര്യ ഷബനാസ്(28) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു. ദുബൈയില്‍ നിന്ന് എത്തിയ ശേഷം ചികിത്സക്കായി കോഴിക്കോട്ടേക്ക് വരികയായിരുന്നു.

ക്വാറന്റൈന്‍ സംവിധാനത്തിലായിരുന്നു ചികിത്സ. നേരത്തെ നടത്തിയ കൊവിഡ് പരിശോധനകളില്‍ നെഗറ്റീവായിരുന്നു ഫലം. സ്രവം വീണ്ടും പരിശോധനക്കായി അയച്ചിട്ടുണ്ട്. യുവതിയുടെ ഖബറടക്കം കോഴിക്കോട് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തിയത്. മക്കള്‍: മുഹമ്മദ് ഇഹാന്‍, ഫാത്തിമ ഇഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.