2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ കൊവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു; തിരുവനന്തപുരം സ്വദേശിയാണ് ജുബൈലിൽ മരണപ്പെട്ടത്  

     ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു. പോത്തൻകോട് സ്വദേശി 
പള്ളിപ്പുറം സി ആർ പി എഫിന് സമീപം താമസിക്കുന്ന ദാറുസ്സലാം അബ്‌ദുറഹ്‌മാൻ ബഷീർ (60 ) ആണ് ജുബൈൽ മുവാസാത് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
 
     രണ്ടാഴ്ച്ച മുമ്പ് അസുഖം ബാധിച്ചതിനെ തുടർന്ന് ആദ്യം ജുബൈൽ അൽമന ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ അഡ്‌മിറ്റ്‌ ചെയ്യാത്തതിനെ തുടർന്ന് ജുബൈൽ മുവാസാത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നഴ്‌സുമാരുടെ സഹായത്തോടെ അഡ്‌മിറ്റ്‌ ചെയ്യുകയായിരുന്നു. തുടർന്ന് മൂന്നു ദിവസം മുമ്പ് രോഗം മൂർഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. 
 
   രണ്ടു മക്കളിൽ ഒരാൾ ബഹറിനിൽ ജോലി ചെയ്യുകയാണ്. മലയാളികൾക്കിടയിൽ സഹായത്തിനായുള്ള ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സഹായത്തോടെയാണ്‌ ഇദ്ദേഹത്തിനായുള്ള കാര്യങ്ങൾ ചെയ്‌തു വരുന്നത്.  ഇതോടെ, സഊദിയിൽ കൊവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ എണ്ണം 43 ആയി ഉയർന്നു. ഇവരിൽ 7 പേർ അടുത്തിടെ രണ്ടു ദിവസങ്ങളിലായാണ് മരണപ്പെട്ടത്. മലയാളികൾക്കിടയിൽ ശക്തമായ ബോധവത്‌കരണം ആവശ്യമാണെന്ന നിലപാടിലാണ് സാമൂഹ്യ പ്രവർത്തകർ. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.