2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോകത്ത് കൊവിഡ് മരണം 1, 54,108, രോഗ ബാധിതരുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: കൊവിഡ് രോഗ ബാധിതരുടെ എണ്ണം ലോകത്ത് ഇരുപത്തിരണ്ടര ലക്ഷത്തിനപ്പുറത്തേക്കെത്തുന്നു.
മരണസംഖ്യ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തിലേക്ക് അടുത്തു. 22,48,029 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,54,108 പേര്‍ മരിച്ചു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനിലും മരണ സംഖ്യയില്‍ കാര്യമായ കുറവില്ല. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്കില്‍ കുറവുണ്ട്. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യയില്‍ നേരിയ കുറവ് വന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം 2476 മരണമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതത്.
അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന കണ്ടുതുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപും സംസ്ഥാന ഗവര്‍ണര്‍മാരും തമ്മില്‍ വാക്‌പോര് തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.