2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ നിര്യാതനായി

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മറ്റൊരു മലയാളി കൂടി റിയാദിൽ നിര്യാതനായി. കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ (67) ആണ്‌ റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ വെച്ച് മരിച്ചത്.  പനിയെ തു
ടർന്ന് രണ്ട് ആഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അദ്ദേഹം സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐ.എസ്.ഒ സ്പെഷ്യലിസ്റ്റായിരുന്നു.  ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കൾ ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്).

ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ  വോളന്റിയർമാരായ മുനീബ് പാഴൂർ, മുഹിനുദീൻ മലപ്പുറം, അൻസാർ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.