2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു, മരണം രണ്ടേമുക്കാല്‍ ലക്ഷം,14 ലക്ഷം ആളുകള്‍ക്ക് രോഗമുക്തി

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. രണ്ടേമുക്കാല്‍ ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 14 ലക്ഷം ആളുകള്‍ രോഗമുക്ത നേടി. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ വിവിധ രാജ്യങ്ങളുടെ ശ്രമം തുടങ്ങി.

എന്നാല്‍, അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 1683 പേരാണ്. 28,874 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 78,581 ആയി. 13 ലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ 626 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ 804 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 10,000ല്‍ അധികം പേര്‍ക്കാണ് ഇന്നലെ മാത്രം ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയില്‍ 300 ന് അടുത്ത് ആളുകള്‍ ഇന്നലെ കൊവിഡ് മൂലം മരിച്ചു. കേരളത്തിലെ രോഗബാധയുടെ നിരക്കില്‍ കുറവുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും കുറവ് വന്നിട്ടില്ല


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.