2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് സഊദിയിൽ ഇന്ന് മരണപ്പെട്ടത് 3 മലയാളികൾ

     റിയാദ്: സഊദിയിൽ കൊവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരണപ്പെട്ടു. ഇതോടെ, ഇന്നലെ മാത്രം സഊദിയിൽ മൂന്ന് മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂർ ഇടക്കാട് ഏഴര തയ്യിൽ മുസ്തഫ (52) ആണ് റിയാദിൽ മരണപ്പെട്ട ഒരാൾ. സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 20 വർഷമായി റിയാദിലുണ്ട്. 20 ദിവസമായി റബ് വ അമീർ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം.

     ഭാര്യ: സമീറ. മക്കൾ: ഇസ്മായീൽ, മുബശ്ശിർ, ശഹ്ന, ഷെറിൻ. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഖമറുദ്ദീൻ ഏഴര എന്നിവർ രംഗത്തുണ്ട്.

       കൂടാതെ, റിയാദിൽ തന്നെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മലബാർ ഗോൾഡ് ജീവനക്കാരൻ അരിക്കുളം പാറക്കുളങ്ങര മീത്തലെ ചെരുതാൽ അബദുള്ളക്കയുടെ മകൻ നിജിൻ (33), ദമാമിൽ മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) എന്നിവരും ഇന്ന് കൊവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികൾ 52 ആയി ഉയർന്നിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.