2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു, കോഴിക്കോട് സ്വദേശിയാണ് റിയാദിൽ മരണപ്പെട്ടത്

സഊദിയിൽ മരണപ്പെട്ട മലയാളികൾ 51 ആയി 

    റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ചു ഇന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം പാറക്കുളങ്ങര മീത്തലെ ചെരുതാൽ അബദുള്ളക്കയുടെ മകൻ നിജിൻ (33) ആണ് റിയാദിൽ മരണപ്പെട്ടത്. മലബാർ ഗോൾഡ് റിയാദ് മുറബ്ബ ബ്രാഞ്ചിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

   റിയാദ് മുറുബ്ബ മലബാര്‍ ഗോള്‍ഡ്‌ ബ്രാഞ്ച് ഹെഡ് ആണ് 2011 മുതല്‍ മലബാര്‍ ഗോള്‍ഡിലെ ജീവനകരനാണ്. തിരിവനന്തപുരം ബ്രാഞ്ചില്‍ ജോലിചെയ്യുന്നതിനെടെയാണ് പ്രവാസ ലോകത്തേക്ക് വരുന്നത്. ഭാര്യ ജിമ്മി ആറു വയസും മൂന്ന് വയസുമുള്ള രണ്ട് കുട്ടികള്‍ കുടുംബം റിയാദിലുണ്ട്. മൃതദേഹം കോവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റു നടപടികള്‍ക്കായി സാമുഹ്യപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും സഹായത്തിനായി രംഗത്തുണ്ട്.

     ഇതോടെ, ഇന്ന് മാത്രം സഊദിയിൽ മരണപ്പെട്ടത് രണ്ടു മലയാളികളാണ്. സഊദിയിൽ ഇത് വരെ മരണപെട്ട മലയാളികൾ 51 ആയി ഉയർന്നു. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.