2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ കൊവിഡ് ബാധയേറ്റ് രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു

    റിയാദ്: സഊദിയിൽ കൊവിഡ്​ ബാധയേറ്റ് രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു. വയനാട്, കൊല്ലം പത്തനാപുരം സ്വദേശികളാണ് വാദി ദവാസിർ, കിഴക്കൻ സഊദിയിലെ ദമാം എന്നിവിടങ്ങളിൽ മരണപ്പെട്ടത്. വാദി ദവാസിറിൽ വാദി നുവൈമയില്‍ വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ്​ മരിച്ചത്​. ദല്ലക്ക് സമീപം ബഖാലയില്‍ ജോലി ചെയ്തു വരികയായിരുന്നു.

      ആറു വര്‍ഷം മുമ്പാണ് നൗഫൽ സഊദിയിലെത്തിയത്. അബ്​ദുല്ല – ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ:റജുല. ഒരു മകളുണ്ട്. മൃതദേഹം വാദി ദവാസിറില്‍ ഖബറടക്കാന്‍ സഹോദരൻ നൗഷാദിനെ സഹായിക്കാന്‍ കെഎംസിസി പ്രവര്‍ത്തകരായ സിദ്ദീഖ് കോഴിച്ചെന, സത്താര്‍ കായംകുളം എന്നിവർ രംഗത്തുണ്ട്.

     പത്തനാപുരം സാലേപുരം ചെങ്കിളത്ത്​ വീട്ടിൽ ബാബു കോശി (62) ആണ്​ കിഴക്കൻ സഊദിയിലെ ദമാമിൽ മരണപ്പെട്ടത്. കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. 35 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം ഖാലിദ്​ സഈദ്​ അൽഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു.   

      കടുത്ത പനിയെത്തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്​ കൊവിഡ്​ സ്​ഥി​രീകരിക്കുകയും കഴിഞ്ഞ ദിവസം രാത്രിയോടെ രോഗം മൂർഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: റോസമ്മ ബാബു. മക്കൾ: റോബിലി സി. ബാബു, റൂബി. മരുമകൻ:​ ബിപിൻ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.