2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് ബാധിച്ച് യുവ മലയാളി എഞ്ചിനീയർ റിയാദിൽ മരിച്ചു

    റിയാദ്: കൊവിഡ് ബാധിച്ചു മലയാളി യുവാവ് റിയാദില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ തുറക്കല്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ കെ മുഫീദ് (29) ആണ് മരിച്ചത്. അല്‍ ദിരീസ് കമ്പനിയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്നു. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ആറുമാസം മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്.

ഭാര്യ ഫാത്തിമ ബിന്‍സിയ. മാതാവ്: സഫിയ, ജാസിം, മുന്ദിര്‍, മുശറഫ്, ജവാദ് എന്നിവര്‍ സേഹാദരങ്ങളാണ്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്ന മുഫീദ് റിയാദ് കേരള ഇലവന്‍ ഫുട്‌ബോര്‍ ക്ലബ് അംഗമായിരുന്നു. മരണാന്തര നടപടികൾക്കായി കെഎംസിസി മലപ്പുറം ജില്ലാ പ്രവര്‍ത്തകരായ സത്താര്‍ താമസരത്ത്, മൊയ്തീന്‍കുട്ടി തെന്നല എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയായി വരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.