2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിക്കിമില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ഗാങ്‌ടോക്ക്: സിക്കിമില്‍ ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍ ക്വാറന്റീനിലായിരുന്നെന്നും സ്രവപരിശോധനഫലം പോസിറ്റീവാണെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. പെംപ ഷെറിംഗ് ബൂട്ടിയ പറഞ്ഞു.കൊവിഡ് പരിശോധന ലാബുകള്‍ ഇതുവരേയും സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടില്ലാത്തതിനാല്‍ ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലേക്ക് സാമ്പിളുകള്‍ പരിശോധനക്കായ് അയച്ചത്.

രാജ്യം മുഴുവന്‍ കൊവിഡ് വ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ഫെബ്രുവരി മുതല്‍ സംസ്ഥാനത്തേക്കുള്ള ആളുകളുടെ വരവ് സിക്കിം നിരോധിച്ചിരുന്നു. ഒക്ടോബര്‍ വരെ വിനോദസഞ്ചാരികളെ അനുവദിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.