2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 1162 പുതിയ കൊവിഡ് കേസുകള്‍: 11 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 1162 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. 184 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്.രാജ്യത്ത് കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. ഏററവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരത്തിനടുത്തെത്തി.
67,655 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 36,040 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.