2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുവൈത്തില്‍ ഒമ്പത് കൊവിഡ് മരണം കൂടി

955 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; പുതിയ കേസുകളില്‍ 319 ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒമ്പത് പേര്‍ കൂടി കൊവിഡ് ബധിച്ച് മരിച്ചു. ഇതോടെ കുവൈത്തിലെ വൈറസ് ബാധിത മരണസംഖ്യ 138 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. പുതുതായി 955 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 19,564 ആയി ഉയര്‍ന്നു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 319 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 6311 ആയി.
സമ്പര്‍ക്കം മൂലമാണ് ഇന്ന് മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

ഇന്നത്തെ രോഗികളില്‍ 332 പേര്‍ ഫര്‍വാനിയ പരിധിയിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 197 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 188 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 126 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 112 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഒറ്റ ദിവസം രാജ്യത്ത് 3888 പേരിലാണ് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം പുതുതായി 310 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേതമായി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 5515 ആയി. നിലവില്‍ 13911 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.