2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: നാടെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ ( കോവിഡ് 19 )വൈറസിനെതിരെ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

രോഗം പിടിപെട്ടവരുടെ ചികില്‍സയോടൊപ്പം രോഗവ്യാപനം തടയുകയെന്നത് വളരെ പ്രധാനമാണ്. ഇതിന് അധികൃതര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആളുകള്‍ ഒന്നിച്ചുചേരുന്ന പൊതുപരിപാടികളും മറ്റു ആഘോഷങ്ങളും പരമാവധി ലഘൂകരിക്കുകയും ആരോഗ്യരക്ഷക്ക് വേണ്ടി വ്യക്തികള്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ കൈകൊള്ളുകയും വേണം. ഇതോടൊപ്പം വിശ്വാസികള്‍ പ്രാര്‍ത്ഥനയും നടത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.