2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

13 ന് നാട്ടിലെത്തി, 8 ദിവസത്തിനിടെ പോകാത്ത വഴികളില്ല; പാലക്കാട്ടെ രോഗിയുടെ റൂട്ട്മാപ്പ് ദുഷ്‌കരം

പാലക്കാട്: ദുബൈയില്‍ നിന്നെത്തി കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ക്വാറന്‍ൈനില്‍ പോകാതെ കറങ്ങിനടന്നത് എട്ടുദിവസം. ഇതോടെ ഇയാളുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നതും ദുഷ്‌കരമായി.

കഴിഞ്ഞ 13 നാണ് കാരാക്കുറിശ്ശി സ്വദേശി നാട്ടിലെത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി, ബാങ്കുകള്‍ പള്ളി, ബന്ധുവീടുകളിലടക്കം നിരവധിയിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി. പിന്നീട് ഇയാള്‍ നിരീക്ഷണത്തിലേക്ക് മാറിയത് മാര്‍ച്ച് 21 ന് ശേഷമാണ്. കൂടുതല്‍ പേരിലേക്ക് വൈറസ് എത്താനുള്ള സാധ്യതയുള്ളതിനാല്‍ സമ്പര്‍ക്കപ്പട്ടിക എത്രയും വേഗം തയ്യാറാക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ജില്ലയില്‍ 3 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നുമുതല്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.