2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ കാൽ ലക്ഷവും പിന്നിട്ട് കൊവിഡ്-19, ഇന്ന്‍ സ്ഥിരീകരിച്ചത് 1362 വൈറസ് ബാധ, 7 മരണം

     റിയാദ്: സഊദിയില്‍ വൈറസ് ബാധിതരുടെ എണ്ണം ഇരുപത്തയ്യായിരവും പിന്നിട്ടതയി സഊദി ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച പുതുതായി ഏഴു മരണവും പുതിയ 1362 വൈറസ് ബാധയും സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ്‌ അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ്‌ ബാധിതരുടെ എണ്ണം 25459 ആയും വൈറസ് ബാധയേറ്റുള്ള മരണം 1 7 6 ആയും ഉയര്‍ന്നു. നിലവില്‍ 21518 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 

   ഇവരില്‍ 139 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതിനകം 326955 വൈറസ് ബാധ റെസ്റ്റുകളാണ് പൂർത്തിയാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ മക്ക, മദീന, ജിദ്ദ, ദമാം, എന്നവിടങ്ങളിലാണ്. മക്ക 244, മദീന 249, ജിദ്ദ 245, റിയാദ് 161, ദമാം 126 എന്നിങ്ങിനെയാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മേഖലകള്‍. കൂടാതെ, രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കേസുകളും സ്ഥിരീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News