2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആംബുലന്‍സ് കിട്ടിയില്ല: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളെ ഓട്ടോയില്‍ കൊണ്ടുപോയി

 

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഓട്ടോയില്‍ കിടത്തി കൊണ്ടുപോയത് ആശങ്കയ്ക്കിടയാക്കുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത്. നിസാമാബാദിലാണ് സംഭവം.

തലയും കാലുകളും പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ ഓട്ടോറിക്ഷയുടെ പ്ലാറ്റ്‌ഫോമില്‍ കിടത്തി കൊണ്ടുപോകുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പങ്കുവച്ചു. ഒരു നീല പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞാണ് മൃതദേഹം ഇവര്‍ കൊണ്ടുപോകുന്നത്.

ആംബുലന്‍സ് സൗകര്യമോ സംസ്‌കാര ചടങ്ങുകള്‍ക്ക് സഹായത്തിന് ആളുകളേയോ വിട്ടു നല്‍കാതെയാണ് മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടുനല്‍കിയത് എന്നും റിപ്പോര്‍ട്ടുണ്ട്. 50 വയസ്സുള്ള രോഗി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുകയാണെന്നും അയാളുടെ അഭ്യര്‍ഥന പ്രകാരമാണ് മൃതദേഹം വിട്ടുനല്‍കിയത് എന്നും നിസാമബാദ് ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറഞ്ഞു.

ജൂണ്‍ 27നാണ് ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാള്‍ ഇന്നലെ മരിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.