2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമോ?

ന്യൂയോര്‍ക്ക്: ചൈനീസ് നഗരമായ വുഹാനില്‍ നിന്നും വ്യാപിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന സംശയം ബലപ്പെടുന്നു. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്താണ് ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്ന വാദവുമായി രംഗത്തെത്തിയത്.

വാഷിങ്ടണ്‍ ടൈംസ് ആണ് ഡാനിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ പ്രധാന നഗരമായ വുഹാനിലെ അത്യാധുനിക വൈറസ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് വുഹാന്‍ ടെലിവിഷന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവില്‍ ചൈന യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുണ്ട്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങള്‍ ചൈന നടത്തുന്നത്. അതേസമയം, ഗവേഷണം പരാജയപ്പെട്ട് വൈറസ് പുറത്തേക്ക് പടര്‍ന്നതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല- അദ്ദേഹം പറഞ്ഞു.

വുഹാനിലെ കടല്‍വിഭവവിപണന കേന്ദ്രത്തില്‍ നിന്നും അല്ല വൈറസ് വ്യാപനം ആരംഭിച്ചതെന്നുള്ള തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവിടെനിന്നും വെറും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചൈനയുടെ ഈ ബയോസേഫ്റ്റി ലാബ് തല്‍ക്കാലം സംശയത്തിന്റെ നിഴലില്‍ തുടരുകയാണ്.

അതേസമയം, ഇത്തരം പ്രതികരണങ്ങളോട് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.