2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റോഡില്‍ പരന്നൊഴുകിയ പാല്‍ നായ്ക്കളോടൊപ്പം ഒരു മനുഷ്യനും നുകരുന്നു: കരള് പിളര്‍ക്കും യു.പിയില്‍ നിന്നുള്ള ഈ കാഴ്ച

 

ലക്‌നോ: ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലാവുന്നവരുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന വിവിധ ഏജന്‍സികളുടെ ആഹ്വാനം നിലനില്‍ക്കേ യു.പിയില്‍ നിന്ന് വീണ്ടുമൊരു നടുങ്ങുന്ന വാര്‍ത്ത. റോഡില്‍ പരന്നൊരുഴുകുന്ന പാല്‍ കുടത്തില്‍ ശേഖരിക്കുന്നയാളുടെ ദൃശ്യമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുന്നത്. പട്ടിണി കാരണം അഞ്ചു മക്കളെ ഗംഗാ നദിയിലെറിഞ്ഞ വാര്‍ത്തയ്ക്കു പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ നിന്നുള്ള ഈ സംഭവവും.

ആഗ്രയിലെ രാം ബാഗ് ചൗരാഹയില്‍ നിന്നുള്ളതാണ് ദൃശ്യം. ഇവിടെ പാലുമായി പോയ വലിയ കണ്ടെയ്‌നര്‍ റോഡില്‍ മറിഞ്ഞുവീണു. ഇതോടെ റോഡില്‍ പരന്നൊഴുകിയ പാല്‍ ശേഖരിക്കാനാണ് ഇയാളുടെ ശ്രമം. സമീപത്ത് നായ്ക്കള്‍ പാല്‍ കുടിക്കുന്നതും ഇതേ ദൃശ്യത്തില്‍ കാണാം. താജ് മഹലിന് ആറു കിലോമീറ്റര്‍ അകലത്തിലാണ് സംഭവം.

മാര്‍ച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ പട്ടിണിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒപ്പമെത്തുമെന്ന മുന്നറിയിപ്പുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നുണ്ടായെങ്കിലും ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചില്ല.


Read more at: കൊറോണ വെറുതെ പോവില്ല: 50 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് യു.എന്‍


അതേസമയം, ഇന്ന് 335 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്ക് പ്രകാരം 9546 ആയി. 1,154 പേര്‍ക്ക് രോഗം ഭേദമായി. നാലുപേര്‍ കൂടി മരിച്ചതോടെ മരണം 335 ആയി. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2064 ആയി. ഇന്ന് 82 പേര്‍ക്കാണ് മഹാാരാഷ്ട്രയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണ സംഖ്യ 150 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്ന് 98 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1173 ആയി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.