2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്-19 ഇംപാക്ട്: ദുബായില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ കുറ്റകൃത്യങ്ങളൊന്നുമില്ല

ദുബായ്: പ്രതികൂല സാഹചര്യങ്ങളാണ് പലപ്പോഴും മധുരിതമാകാറുള്ളത്. കൊറോണ ഭീതിയില്‍ ലോകം പുറത്തിറങ്ങാതായപ്പോള്‍ കുറ്റകൃത്യങ്ങളും കുറഞ്ഞു. ദുബായില്‍ കഴിഞ്ഞ രണ്ടു മാസം പുതിയ കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ മോഷണങ്ങളോ കവര്‍ച്ചകളോ അക്രമ പ്രവര്‍ത്തനങ്ങളോ നടന്നിട്ടില്ലെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫും മേജര്‍ ജനറല്‍ വിദഗ്ധനുമായ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

സാധാരണ ഇരകളില്‍ നിന്ന് പണം മോഷ്ടിക്കുക, ബാങ്കോ കടയോ കൊള്ളയടിക്കുക, തിരക്കേറിയ പ്രദേശങ്ങളില്‍ കവര്‍ച്ച ചെയ്യുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ നടക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സാമൂഹിക അകലം ഈ രംഗത്തെ ‘വിദഗ്ധ’ര്‍മാര്‍ക്ക് പോലും ബുദ്ധിമുട്ടാക്കി. കവര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും വീടുകള്‍ ശൂന്യമായിരിക്കുമ്പോഴാണ് നടക്കുന്നത്. പക്ഷേ ആളുകള്‍ അവരുടെ വീടുകളില്‍ താമസിക്കുന്നതിനാല്‍ അതിനും അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധ മയക്കുമരുന്ന് വിപണിയുടെ 99 ശതമാനവും കള്ളക്കടത്ത് കുറ്റകൃത്യങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലുള്ള നിയന്ത്രണങ്ങളും മെച്ചപ്പെട്ട നിരീക്ഷണവും കുറ്റവാളികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മറുവശത്ത്, സൈബര്‍ അതിക്രമങ്ങളായ ഇ-ക്രൈം റിപ്പോര്‍ട്ടുകള്‍ ഈ സമയപരിധിക്കുള്ളില്‍ അതേ നിലയില്‍ തന്നെ തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.