2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊറോണ: സ്ഥിതിഗതികള്‍ ഗുരുതരം, മരണം 3100 ആയി, ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും യു.എസില്‍ ആറുപേരും മരിച്ചു

  • ലോകം നേരിടുന്നത് ഗുരുതര സാഹചര്യമെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടണ്‍: ലോകത്തിനു പിടിച്ചുകെട്ടാനാകാതെ കൊറോണ വൈറസിന്റെ വ്യാപനം പടരുന്നത് ആശങ്കയിലാഴ്ത്തുന്നു. ഗുരുതര സാഹചര്യമാണ് ലോകം നേരിടുന്നതെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം മൂവായിരം കടന്നു.
ചൈനയില്‍ രോഗം ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 31 പേരാണ്. ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2943 ആയി. അമേരിക്കയില്‍ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു.
യു.എസില്‍ കൊറോണ മരണം ആറായി ഉയര്‍ന്നു. യു.എസില്‍ കൊറോണ മൂലമുള്ള ആറ് മരണവും വാഷിങ്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും കൊവിഡ്-19 ബാധിച്ച് മരിച്ചിട്ടുണ്ട്.

സഊദി അറേബ്യ, ജോര്‍ദാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ പുതുതായി 600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് തീവ്രമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.