2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ചൂടില്‍ നിന്ന് ആശ്വാസമായി അറഫയില്‍ മഴ പെയ്തു; മഴ ആസ്വദിച്ചും ഹാജിമാര്‍

മക്ക: വിശുദ്ധ ഹജ്ജിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ സംഗമിച്ച അറഫയില്‍ അപ്രതീക്ഷിതമായി പെയ്ത മഴ ആസ്വദിച്ച് ഹാജിമാര്‍. ഇന്നലെ രാത്രിയോടെ അരമണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. അതിന് ശേഷം ഏതാനും സമയം ചാറ്റല്‍ മഴയും തുടര്‍ന്നു.

 

കൊടും ചൂട് അനുഭവപ്പെടുന്ന സൗദി അറേബ്യയില്‍ രാവിലെ തീര്‍ത്ഥാടകര്‍ സംഗമിക്കുന്ന സമയത്തും നല്ല ചൂടായിരുന്നു. പിന്നാലെ പെയ്ത മഴയില്‍ പലരും രക്ഷപ്പെടാന്‍ സുരക്ഷിത സ്ഥാനത്തേക്കു മാറിയെങ്കിലും ഒരുവലിയ വിഭാഗം ഹാജിമാര്‍ ശരിക്കും മഴ ആസ്വദിച്ചു. ചൂടിന് നേരിയ ശമനമുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. ഒപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. 

 

മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ പലതും തകര്‍ന്നു. അപകടം ഇല്ലാതിരിക്കാന്‍ ഈ സമയം വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. എന്നാല്‍, ആശങ്കപ്പെടാനില്ലെന്നും എല്ലാ മലയാളി ഹാജിമാരും സുരക്ഷിതരാണെന്നും വോളന്റിയര്‍മാര്‍ അറിയിച്ചു. 

Cooling rain pours down on Hajj pilgrims at Mount of Mercy


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.