2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുക്ക് മോദിയെ കണ്ടു, അപ്‌ഡേറ്റ് ചെയ്ത മോദി ആപ്പ് ലോഞ്ച് ചെയ്തു

ന്ത്യയില്‍ സന്ദര്‍ശനത്തിലുള്ള ആപ്പിള്‍ മേധാവി ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മോദിയുടെ ഔദ്യോഗിക ആപ്പായ നരേന്ദ്ര മോദി ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ടിം കുക്ക് ലോഞ്ച് ചെയ്തു.

നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ സിലിക്കണ്‍ വാലി സന്ദര്‍ശനത്തിനിടെ മോദി ടിം കുക്കിനെയും കണ്ടിരുന്നു.

കമ്പനിയുടെ റീട്ടെയില്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറക്കാന്‍ അനുകൂല തീരുമാനം മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് കുക്ക് പ്രതീക്ഷിക്കുന്നത്. നവീകരിച്ച ഐ ഫോണുകളുടെ വില്‍പ്പനയ്ക്കും അനുമതി ലഭ്യമാക്കാനാണ് കുക്കിന്റെ നീക്കം. നേരത്തെ, നവീകരിച്ച ഐ ഫോണ്‍ വില്‍പ്പനയ്ക്ക് ഇന്ത്യ ഗവണ്‍മെന്റ് തടസ്സം നിന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.