2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജയിലില്‍ നിന്നിറങ്ങിയ ഡി.കെ ശിവകുമാറിന് ബംഗളൂരുവില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 

ബംഗളൂരു: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ജയിലിലടച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബംഗളൂരുവില്‍ നടത്തിയ വരവേല്‍പ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. ബൊക്കകള്‍ സമ്മാനിച്ചും പ്ലാക്കാര്‍ഡുകള്‍ ഏന്തിയുമാണ് നിരവധി പ്രവര്‍ത്തകര്‍ ബംഗളൂരു വിമാനത്താവളത്തിനു പുറത്ത് പ്രകടനം നടത്തിയത്.

മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ആനയിച്ചുകൊണ്ടുപോയി.

സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ ഡല്‍ഹിയില്‍ വച്ച് ഇ.ഡി അറസ്റ്റ് ചെയ്തത്. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ചൊവ്വാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശിവകുമാറിനെ അറസ്റ്റ് ചെയ്തത് പക തീര്‍ക്കാനാണെന്നാരോപിച്ച് വലിയ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.