2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ ആക്രമണം

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍സിങിന്റെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയ്ക്കു നേരെ പ്രതിഷേധം. കൊല്‍ക്കത്തയില്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസ് പതാകകളുമായി എത്തിയായിരുന്നു ആക്രമണം.

ചിത്രം മന്‍മോഹന്‍സിങ്, സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസ്സപ്പെടുത്തിയത്. സിനിമ കാണാനെത്തിയവരോട് തിയേറ്റര്‍ വിട്ട് പുറത്തുപോകണമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍ സ്ഥലത്ത് പൊലിസ് എത്തുകയും സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദര്‍ശനം തുടരുകയും ചെയ്തു.

മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.