2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘നവാസ് ശരീഫ് അറസ്റ്റിലായി, അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് മോദിക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ താല്‍പര്യമുണ്ട്’: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അഴിമതിക്കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോളുമായി കോണ്‍ഗ്രസ്.

”നവാസ് ശരീഫ് അഴിമതിക്കേസില്‍ അറസ്റ്റിലായി. അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ ആഗ്രഹമുണ്ട്”- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 2015 ഡിസംബറില്‍ ലാഹോറില്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രത്തിനൊപ്പമാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

തികച്ചും അനൗദ്യോഗികമായി സൗഹൃദ ബന്ധത്തിന്റെ പുറത്താണ് മോദി പാകിസ്താനില്‍ എത്തിയത്. നവാസ് ശരീഫിന്റെ പേരമകളുടെ കല്യാണനിശ്ചയ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ മോദി എത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നു മടങ്ങവേയാണ് അപ്രതീക്ഷിതമായി മോദി പാകിസ്താനില്‍ ഇറങ്ങിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.