2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

കോണ്‍ഗ്രസ്സിന്റെ സ്‌റ്റേ ആവശ്യം തള്ളി; യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം

  • യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒമ്പതിന്‌

ന്യൂഡല്‍ഹി: ഗവര്‍ണര്‍ യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തിരിച്ചടി. യെദ്യൂരപ്പയുടെ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി പറഞ്ഞു.

ഇന്ന് ഒമ്പതിനാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് സ്റ്റേ ചെയ്യാനാവില്ലെന്ന് കോണ്‍ഗ്രസ്സിന്റെ ഹരജിയില്‍ പുലര്‍ച്ചെ രണ്ടോടു കൂടിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഹരജി വീണ്ടും നാളെ രാവിലെ 10.30ന് പരിഗണിക്കും.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് മരവിപ്പിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ തീര്‍പ്പ്.

പുലര്‍ച്ചെ രണ്ടോടെ ആറാം നമ്പര്‍ കോടതിയില്‍ സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കോണ്‍ഗ്രസ്സിന് വേണ്ടി മനു അഭിഷേക് സിങ്‌വിയും ബി.ജെ.പിക്ക് വേണ്ടി മുകുള്‍ റോത്തകിയുമാണ് കോടതിയില്‍ ഹാജരായത്.

കര്‍ണാടകയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.