2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ത്രാസ് പൊട്ടിവീണ് തരൂരിന് പരുക്കേറ്റ സംഭവം: ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ്

 

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി വീണത്. തരൂരിന്റെ തലയ്ക്ക് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ആറ് സ്റ്റിച്ചിട്ടിരുന്നു. അപകടശേഷം പ്രവര്‍ത്തകരാണ് ശശി തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

ശശി തരൂര്‍ 24 മണിക്കൂര്‍ ആശുപത്രിയില്‍ തന്നെ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തുലാഭാരത്തിനിടെ ത്രാസിന്റെ ചങ്ങലയില്‍ കുറച്ചുപേര്‍ തൂങ്ങിയെന്നും താഴെയുണ്ടായിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.