2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കോണ്‍ഗ്രസ് സംഘപരിവാറുമായി സഹകരിക്കുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കൊടിയെടുക്കാതെ സംഘപരിവാറുമായി സഹകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ പല നേതാക്കളും ബി.ജെ.പിയിലെത്തിയെന്നും പിണറായി കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി വന്നപ്പോള്‍ സ്വാഗതം ചെയ്തവരാണ് ആര്‍.എസ്.എസും ബി.ജെ.പിയും കോണ്‍ഗ്രസും. വിധിയെയും സ്വാഗതം ചെയ്തു. ഫാഷിസമാണ് ആര്‍.എസ്.എസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റ് ജനാധിപത്യത്തോട് ആര്‍.എസ്.എസിന് പുച്ഛമാണ്. ഇവരുടെ ഈ മനോഭാവമാണ് മോദി സര്‍ക്കാരിലൂടെ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News