2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തെരഞ്ഞെടുപ്പ്: മേഘാലയയിലും ത്രിപുരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: മേഘാലയയിലും ത്രിപുരയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. മേഘാലയില്‍ 57 സ്ഥാനാര്‍ഥികളുടെയും ത്രിപുരയില്‍ 56 സ്ഥാനാര്‍ഥികളുടെയും പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ഫെബ്രുവരില്‍ 18 നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് മേഘാലയയിലെ വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.

60 അംഗങ്ങള്‍ വീതമുള്ള മേഘാലയ നിയമസഭയുടെ കാലാവധി മാര്‍ച്ച് ആറിനും ത്രിപുരയുടേത് മാര്‍ച്ച് 14നുമാണ് അവസാനിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഈമാസം 30ന് ഷില്ലോങില്‍ എത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് പദ്ധതിയിട്ടിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.