2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

2019 തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്: ഒന്‍പതംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു, 19 അംഗ പ്രകടനപത്രികാ കമ്മിറ്റിയും

ന്യൂഡല്‍ഹി: 2019 പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങി. ഇതിന്റെ ഭാഗമായി മൂന്ന് സമിതികളെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

പി ചിദംബരം, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടുന്ന ഒന്‍പതംഗ കോര്‍ കമ്മിറ്റി, സല്‍മാന്‍ ഖുര്‍ഷിദ്, ശശി തരൂര്‍ എന്നിവരുള്‍പ്പെട്ട 19 അംഗ പ്രകടനപത്രികാ കമ്മിറ്റി, 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് രൂപീകരിച്ചത്.

എ.കെ ആന്റണി, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പാട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സര്‍ജേവാല, കെ.സി വേണുഗോപാല്‍ എന്നവരാണ് കോര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

കേരളത്തില്‍ ബിന്ദു കൃഷ്ണന്‍ പ്രകടന പത്രികാ കമ്മിറ്റിയും വി.ഡി സതീശന്‍ പബ്ലിസിറ്റി കമ്മിറ്റിയിലുമുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.