2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജനങ്ങള്‍ മോദിയെ തെരഞ്ഞെടുത്തിരിക്കുന്നു, ഞാന്‍ അതംഗീകരിക്കുന്നു: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ജനങ്ങള്‍ അവരുടെ വിധി തെരഞ്ഞെടുത്തുവെന്നും ഞാന്‍ അത് അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

കുറഞ്ഞ സമയം മാത്രമാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

ഇന്ന് തെരഞ്ഞെടുപ്പ് വിശദമായി ആഴത്തിലേക്ക് ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല. ഇന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ദിവസമാണ്. ഇന്ന് അവരെ അഭിനന്ദിക്കേണ്ട ദിവസമാണ്.

അമേഠി മണ്ഡലത്തില്‍ തന്നെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. അവരെ ബഹുമാനിക്കുന്നുവെന്നും അമേഠിയുടെ പ്രിയം അവര്‍ക്കു നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.