2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജയിക്കാന്‍ കോണ്‍ഗ്രസ്സിന് ആര്‍.എസ്.എസിന്റെ വോട്ടുകള്‍ ആവശ്യമില്ലെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും. അതിനാല്‍ തന്നെ ആര്‍.എസ്.എസ്സിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് വേണ്ടെന്ന് വടകരയില്‍ യു.ഡി.എഫ് സ്ഥാര്‍ഥിയായ കെ. മുരളീധരന്‍ പറഞ്ഞു.

വടകരയില്‍ കോ-ലീ-ബി സഖ്യമാണെന്ന സി.പി.എം വാദം പഴകി തുരുമ്പിച്ചതാണ്. പരാജയം മുന്‍കൂട്ടികണ്ടാണ് കോ-ലീ-ബി സഖ്യമെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. വടകരയില്‍ താന്‍ ശക്തമായ ത്രികോണമത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍.

സി.പി.എം സ്ഥാനാര്‍ഥിയായ പി. ജയരാജനെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍, ആക്രമരാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചരണം നടത്തും. അത് ആര്‍ക്കെങ്കിലും നേരെയാണെങ്കില്‍ താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.