2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഗെലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കൂ’; സച്ചിന്‍ പൈലറ്റിനോട് ജയ്പൂരിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ച് സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടിനു പിന്നാലെ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. തന്റെ വിശ്വസ്തരായ എം.എല്‍.എമാരെയും കൂട്ടി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയെന്ന റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. ഇവരോട് രാജസ്ഥാനിലേക്ക് മടങ്ങാന്‍ സോണിയ നിര്‍ദേശിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്ന് രാത്രിയോടെ തന്നെ ജയ്പൂരിലെത്തണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഹൈക്കമാന്‍ഡും. ജയ്പൂരിലെത്തി കോണ്‍ഗ്രസ് നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തണമെന്നാണ് നിര്‍ദേശം.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് തന്റെ വസതിയില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ഗെലോട്ട്.

തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും എം.എല്‍.എമാര്‍ക്ക് 25 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞദിവസം അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് തന്റെ കൂടെയുള്ള എം.എല്‍.എമാരെയും കൂട്ടി ഡല്‍ഹിയിലേക്ക് തിരിച്ചത്.

മധ്യപ്രദേശില്‍ അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ രാജസ്ഥാനിലും സമാനമായ അവസ്ഥയാണ് കോണ്‍ഗ്രസ് നേരിടുന്നത്. സര്‍ക്കാര്‍ രൂപീകരണ ഘട്ടം മുതല്‍ സച്ചിന്‍ പൈലറ്റിനും അശോക് ഗെലോട്ടിനും ഇടയില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.