2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

20- 8: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് ധാരണയിലെത്തി

 

ബംഗളൂരു: നീണ്ട കാത്തിരിപ്പും ചൂടേറിയ നിരവധി ചര്‍ച്ചകളും. ഒടുവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സീറ്റ് ധാരണയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡയുമായി നടന്ന ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്.

ധാരണയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ ജെ.ഡി.എസിന് എട്ട് സീറ്റുകള്‍ ലഭിക്കും. 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കും. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, വിജയപുര എന്നീ സീറ്റുകളാണ് ജെ.ഡി.എസിന് നല്‍കിയത്.

കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം രൂപപ്പെട്ടത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി പദം എച്ച്.ഡി കുമാരസ്വാമിക്ക് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അന്നു തന്നെ ലോക്‌സഭയിലേക്കുള്ള സീറ്റ് വിഹിതത്തെച്ചൊല്ലി ചര്‍ച്ച തുടങ്ങിയിരുന്നു.

നേരത്തെ 12 സീറ്റുകളാണ് ജെ.ഡി.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് 10 കിട്ടിയാലും അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 9 സീറ്റുകളിലേക്ക് മാറി. നിരന്തര ചര്‍ച്ചക്കടുവിലാണ് എട്ട് സീറ്റുകളില്‍ ജെ.ഡി.എസ് തൃപ്തിപ്പെട്ടത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.