2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മാപ്പു പറഞ്ഞിട്ടും വിടാതെ മോദി: ‘കോണ്‍ഗ്രസ് തന്നെ ആദ്യമായല്ല ‘നീചന്‍’ എന്നു വിളിക്കുന്നത്

നിക്കോള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം വാക്കുപയോഗിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, മാപ്പും പറയിപ്പിച്ചു. എന്നാല്‍ മോദി അദ്ദേഹത്തിന്റെ വാക്കുകളെ വിടാതെ പിന്തുടരുകയാണ്. കോണ്‍ഗ്രസ് തന്നെ ഇതാദ്യമായല്ല ‘നീചന്‍’ എന്നു വിളിച്ചതെന്ന് മോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അവരുടെ കുടുംബാംഗങ്ങളും തനിക്കെതിരെ സമാനമായ വാക്കുകള്‍ മുന്‍പും ഉപയോഗിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. ഞാന്‍ എന്തുകൊണ്ടാണ് നീചനാവുന്നത്? ഞാന്‍ ജനിച്ചത് പാവപ്പെട്ടവനായതു കൊണ്ടാണോ, ഞാന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണോ, ഞാന്‍ ഗുജറാത്തിയായതു കൊണ്ടാണോ?- മോദി ചോദിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്, പ്രമോദ് തിവാരി, ജയ്‌റാം രമേശ്, ബേനി പ്രസാദ് വര്‍മ, ഗുലാം നബി ആസാദ് തുടങ്ങിയവരെല്ലാം എന്നെ സമാനമായ വാക്കുകള്‍ ഉപയോഗിച്ച് വിളിച്ചുവെന്നും മോദി പരിതപിച്ചു.

എന്നാല്‍, താഴ്ന്ന ജാതിയെന്ന നിലയിലല്ല താന്‍ ഉദ്ദേശിച്ചതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. തന്റെ ഭാഷ ഹിന്ദിയല്ലാത്തതു കൊണ്ട് ഇംഗ്ലീഷ് പ്രയോഗിക്കുന്നതു പോലെ പറയുമ്പോള്‍ തെറ്റിയതാണ്. മോശമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ക്ഷണ ചോദിക്കുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.