2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പ്രിയങ്കാ ഗാന്ധി നാളെ മുതല്‍ അമേത്തിയില്‍, പിന്നെ അയോധ്യയില്‍

 

ന്യൂഡല്‍ഹി: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ അമേത്തിയില്‍. മൂന്നു ദിവസത്തെ പ്രചരണത്തിനായാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ പ്രിയങ്കയെത്തുന്നത്.

അമേത്തിയിലെ പ്രചരണത്തിനു ശേഷം പ്രിയങ്ക സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പോവും. മാര്‍ച്ച് 28 ന് റായ്ബറേലിയിലും മാര്‍ച്ച് 29ന് അയോധ്യയിലുമാണ് പ്രിയങ്കയുടെ പ്രചരണ പരിപാടികള്‍.

അയോധ്യയുടെ പ്രമുഖ ഹനുമാന്‍ ഗാര്‍ഗി ക്ഷേത്രത്തില്‍ പ്രിയങ്ക പ്രാര്‍ഥന നടത്തും.

 

പ്രിയങ്കയുടെ പ്രചരണ യാത്രയ്ക്കായി പ്രത്യേക ബസും സംവിധാനിച്ചിട്ടുണ്ട്. അമേത്തി, റായ്ബറേലി മണ്ഡലങ്ങള്‍ക്കു പുറമേ, ഫൈസാബാദ്, സുല്‍ത്താന്‍പുര്‍, ഉന്നാവോ മണ്ഡലങ്ങളിലും ക്യാംപയിന്‍ നടത്തും.

നേരത്തെ, പ്രയാഗ് രാജില്‍ നിന്ന് വാരണാസി വരെ നടത്തിയ ബോട്ട് യാത്ര വലിയ ശ്രദ്ധ നേടിയിരുന്നു. ഉള്‍ഗ്രാമങ്ങളിലൂടെയായിരുന്നു പ്രിയങ്കയുടെ ഈ യാത്ര.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News