2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

 

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനാമ അല്‍ ഓസ്‌റ റെസ്റ്റാറ്റാന്റില്‍ നടന്ന യോഗത്തില്‍ ആക്ടിങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയര്‍ അംഗങ്ങളായ സോമന്‍ ബേബി, സേവി മാത്തുണ്ണി, ബാലചന്ദ്രന്‍ കുന്നത്ത്, പ്രവീണ്‍, ഷൈലജ ദേവി, മൃദുല ബാലചന്ദ്രന്‍, സുഷമ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ നന്ദിയും രേഖപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.