2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

കമ്യൂണിസ്റ്റ് തീവ്രവാദികള്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറിയിരിക്കുന്നു, തടയാന്‍ സി.പി.എമ്മിന് കഴിയുന്നില്ല: എം.എ റസാഖ് മാസ്റ്റര്‍

 

കോഴിക്കോട്: സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ മാവോയിസ്റ്റായത് അറിയാത്ത സി.പി.എം ജില്ലാ സെക്രട്ടറി ഇപ്പോള്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണെന്ന് മുസ്ലിംലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്‌ലിം തീവ്രവാദ സംഘടനകളാണത്രേ.

അതായത് പാര്‍ട്ടി അണികള്‍ തീവ്രവാദത്തിലേക്ക് പോകുന്നത് തടയാനാവാത്തതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മോഹനന്‍ മാസ്റ്റര്‍ നടത്തുന്നത്. കമ്യൂണിസ്റ്റ് തീവ്രവാദികള്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്. അതു തടയാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ലെന്നു മാത്രമല്ല അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരവും ആ പാര്‍ട്ടി ഒരുക്കി.

പാര്‍ട്ടിക്ക് എതിര്‍പ്പുള്ള യു.എ.പി.എ ചാര്‍ത്തി പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ സ്വന്തം അണികളെ അറസ്റ്റ് ചെയ്തതിന്റെ ന്യായീകരണങ്ങള്‍ തുടരുന്നതിന്റെ മറ്റൊരു വശമാണ് ഇന്നു കണ്ടത്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി തന്നെ ഈ പ്രസ്താവന തള്ളിക്കഴിഞ്ഞു. കേരളത്തിലെ നേതാക്കളുടെ പ്രസ്താവന തള്ളലാണ് കുറെയായി കേന്ദ്ര നേതൃത്വത്തിന്റെ പണി.

ലീഗ് മുന്നോട്ടുവെക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് എതിരായതിനാല്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് വെള്ളവും വളവും നല്‍കിയിരുന്നത് സി.പി.എമ്മായിരുന്നു എന്ന ചരിത്ര യാഥാര്‍ത്ഥ്യം ആരും മറക്കരുത്. ഗുരുതരമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിക്കാതെ പോകുന്നതും നാണക്കേടാണെന്നും കമ്യൂണിസ്റ്റ് തീവ്രവാദികളുടെ അഭയകേന്ദ്രമായി സി.പി.എം മാറാതിരിക്കാന്‍ നിങ്ങളെന്തു ചെയ്യുന്നുവെന്നും റസാഖ് മാസ്റ്റര്‍ ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News