2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ആധാര്‍ ചോര്‍ച്ചാ വാര്‍ത്ത: പത്രത്തിനെതിരായ കേസില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പണം കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന വാര്‍ത്തയ്‌ക്കെതിരെ കേസെടുത്ത സംഭവം വിവാദമാവുന്നതിനിടെ, പ്രതികരണവുമായി കേന്ദ്ര നിയമന്ത്രി ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. കേസെടുത്തിരിക്കുന്നത് ‘തിരിച്ചറിയപ്പെടാത്ത’ ആള്‍ക്കെതിരെ ആണെന്നും പത്ര സ്വാതന്ത്ര്യന് സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസെടുത്ത നടപടി വിവാദമായതോടെയാണ് രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ പ്രതികരണവുമായി വന്നത്. പത്ര സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അതുപോലെ, ആധാറിനെ സുരക്ഷയോടെയും പവിത്രതയെയും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആധാര്‍ അതോറിറ്റി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡല്‍ഹി പൊലിസ് കേസെടുത്തത്. തെളിവു സഹിതം വാര്‍ത്ത നല്‍കിയ ദ ട്രൈബൂണ്‍ പത്രത്തിനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാനാണ് ശ്രമമാണിതെന്ന് വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് പ്രതികരണവുമായി മന്ത്രി എത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.