2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കളര്‍ ഫെസ്റ്റ് 2018: സമ്മാനങ്ങള്‍ വിതരണം ചെയ്തു

റിയാദ്: ഒ.ഐ.സി.സി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച, ‘കളര്‍ ഫെസ്റ്റ് 2018 ‘ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കഴിഞ്ഞ മാസം നടന്ന മൂന്നാമത് ചിത്രരചന മത്സരത്തില്‍ എല്‍.കെ.ജി. മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നായി ആയിരത്തില്‍പരം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ ഷഖീഖ ഷൗക്കത്ത് ( കിഡ്‌സ്) സാറ സിദ്ധീഖ് (സബ് ജൂനിയര്‍): ഗോപിക ഗോകുല്‍ പ്രസാദ് (ജൂനിയര്‍) സുഹയില അബ്ദുല്‍ കലീം ( സീനിയര്‍) എന്നിവര്‍ക്കുള്ള സ്വര്‍ണനാണയം നെസ്റ്റോ ഫിനാന്‍സ് മാനേജര്‍ മായിസ് കാരിയത്തും, രണ്ടാം സ്ഥാനം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ നെസ്റ്റോ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇമ്രാന്‍ സേട്ടുവും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്കായി നാഷണല്‍ കമ്മറ്റി വൈ: പ്രസിഡണ്ട് മുഹമ്മദലി കൂടാളി, ഇസ്മായില്‍ എരുമേലി, യഹിയാ കൊടുങ്ങല്ലൂര്‍, ഹര്‍ഷാദ് എം.ടി എന്നിവരും സമ്മാനിച്ചു.

ജെറ്റ് എയര്‍വേയ്‌സ് നല്‍കുന്ന ബെസ്റ്റ് പെര്‍ഫോര്‍മര്‍ക്കുള്ള നാട്ടിലേക്കുള്ള ടിക്കറ്റ് സുഹയിലക്ക് ജെറ്റ് എയര്‍വേയ്‌സ് സെയില്‍സ് മാനേജര്‍ ജിത്തുവും കൈമാറി. വിജയികള്‍ക്കുള്ള പ്രത്യേക സമ്മാനങ്ങള്‍ ഫ്രണ്ടി സെയില്‍സ് മാനേജര്‍ ബിലാലും മറ്റു വിജയികള്‍ക്കായുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സിലെ ഫവാസ് ,ജെറീര്‍ മെഡിക്കല്‍ സെന്റര്‍ ഫാഹിദ് സി.കെ, സെല്ലോ സഫാദ് അത്താളി എന്നിവരും സമ്മാനിച്ചു.

മത്സരിച്ച മുഴുവന്‍ കുട്ടികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരോണോത്ഘാടനം റൂബി മാര്‍ക്കോസ് നിര്‍വ്വഹിച്ചു.

സാംസ്‌ക്കാരിക പരിപാടിയില്‍ ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം കൊടുവള്ളി അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉല്‍ഘാടനം ചെയ്തു.മുനീര്‍ കോക്കല്ലൂര്‍ , ഒ.ഐ.സി.സി.ഗ്ലോബല്‍, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ റസാഖ് പൂക്കോട്ടുപാടം, രഘുനാഥ് പറശ്ശിനിക്കടവ്, അബ്ദുള്ള വല്ലാഞ്ചിറ, സജി കായംങ്കുളം, ഷഫീഖ് കിനാലൂര്‍, ജയ്ഹിന്ദ് സഊദി ബ്യുറോ ചീഫ് ഉബൈദ് എടവണ്ണ, ജില്ലാ പ്രസിഡണ്ടുമാരായ സുരേഷ് ശങ്കര്‍, റോയ് വയനാട്, നാസര്‍ വലപ്പാട്, ജോണ്‍ കക്കയം എന്നിവര്‍ സംസാരിച്ചു.

നവാസ് വെള്ളിമാടുകുന്ന് സ്വാഗതവും, മോഹന്‍ദാസ് വടകര നന്ദിയും രേഖപ്പെടുത്തി.

സിറിയന്‍ യുദ്ധമുഖത്ത് അതിദാരുണമായി കൊലചെയ്യപ്പെടുന്ന നിരപരാധികളായ കുട്ടികളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും സിറിയന്‍ ജനതക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.