2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തെങ്ങുതന്നെ തെങ്ങിന് വളം

ജീനാ മാത്യു

മണ്ണില്‍നിന്ന് ധാതുലവണപോഷകങ്ങള്‍ വലിച്ചെടുത്ത് ഓരോ സസ്യഭാഗങ്ങളിലായി സൂക്ഷിക്കുന്ന വൃക്ഷവിളയാണ് തെങ്ങ്. ഇതനുസരിച്ച് തോട്ടത്തില്‍നിന്ന് ധാരാളം മൂലകങ്ങള്‍ നീക്കം ചെയ്യപ്പെടുന്നുണ്ട@്. ക്രമേണ മണ്ണിന് മൂലകശോഷണം സംഭവിക്കുക സ്വാഭാവികം. തെങ്ങിന്റെ ഉത്പാദനക്ഷമത കൂടുന്തോറും നീക്കം ചെയ്യുന്ന മൂലകങ്ങളുടെ തോതും വര്‍ദ്ധിക്കും. അതിനാല്‍ തെങ്ങിന്റെ ഓരോ ഭാഗത്തും അടങ്ങിയിരിക്കുന്ന മൂലകങ്ങളെക്കുറിച്ചും ഒരു തെങ്ങ് നീക്കം ചെയ്യുന്ന മൂലകങ്ങളുടെ ശരാശരി അളവും അറിഞ്ഞിരിക്കുക പ്രയോജനപ്രദമാണ്. കൊഴിഞ്ഞുവീഴുന്ന ഓല, മടല്‍, ക്ലാഞ്ഞില്‍ എന്നിവ പരിശോധിച്ചാല്‍ ഓല നൈട്രജന്റെയും മടല്‍ പൊട്ടാഷ്, സോഡിയം, കാല്‍സിയം, മഗ്‌നീഷ്യം, എന്നിവയുടെയും ക്ലാഞ്ഞില്‍ ഫോസ്ഫറസിന്റെയും കലവറകളാണെന്ന് കാണാം.

തെങ്ങോലകളില്‍ 1.5 ശതമാനം നൈട്രജന്‍, 0.3 ശതമാനം ഫോസ്ഫറസ്, 0.9 ശതമാനം പൊട്ടാഷ് എന്ന തോതില്‍ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ തേങ്ങയിലാകട്ടെ 1.9 ശതമാനം നൈട്രജന്‍, 0.35 ശതമാനം ഫോസ്ഫറസ്, 2.6 ശതമാനം പൊട്ടാഷ് എന്ന അളവിലാണ് മൂലകങ്ങളുള്ളത്. അതിനാലാണ് തോട്ടത്തില്‍നിന്ന് ഏറ്റവുമധികം നീക്കം ചെയ്യപ്പെടുന്ന മൂലകം പൊട്ടാഷാണെന്ന് പറയുന്നത്. അതുകൊ@ണ്ട് വളപ്രയോഗത്തില്‍ പൊട്ടാഷിന്റെ അളവ് മറ്റു മൂലകങ്ങളേക്കാള്‍ അധികമായിരിക്കണം. പരിപാലനം കുറഞ്ഞ തെങ്ങിന്‍ തോപ്പ് ഏറ്റവുമധികം കാണുന്ന അഭാവലക്ഷണവും പൊട്ടാഷിന്റേതു തന്നെ. പുറം മടലുകളിലെ ഓലകളുടെ അരികില്‍ തുടങ്ങുന്ന മഞ്ഞളിപ്പ് ക്രമേണ വലുതായി ഉള്ളിലേക്ക് വ്യാപിച്ച് ഓല കരിച്ചില്‍ സംഭവിക്കും. തോട്ടത്തിന്റെ വളക്കൂറ് അറിയാനും മൂലകങ്ങളുടെ അളവ് തിട്ടപ്പെടുത്താനും മണ്ണ് പരിശോധന സഹായകമാണ്. പുരയിടത്തിന്റെ ചരിവ്, മണ്ണിന്റെ നിറവും ഘടനയും അനുവര്‍ത്തിച്ചുള്ള പരിപാലനമുറകള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കണം. തെങ്ങിന്‍ തടത്തിന്റെ ചുവട്ടില്‍നിന്ന് 23 അടി മാറി ഉദ്ദേശം 3040 സെ.മീറ്റര്‍ താഴ്ചയില്‍ വി ആകൃതിയിലുള്ള കുഴിയെടുക്കുക. തുടര്‍ന്ന് കുഴിയുടെ വശങ്ങളില്‍ നിന്ന് 23 സെ.മീറ്റര്‍ ഘനത്തില്‍ സാമ്പിള്‍ ശേഖരിക്കണം. ഒരേതരം സാമ്പിള്‍ മണ്ണ് സംയോജിപ്പിച്ചശേഷം 12 കി.ഗ്രാം മണ്ണ് പരിശോധനയ്ക്ക് തെരഞ്ഞെടുക്കാം. ഇത് തണലില്‍ ഉണക്കി ലേബല്‍ ചെയ്ത് പരിശോധനയ്ക്ക് കൃഷിഭവനില്‍ ഏല്‍പ്പിക്കണം. പോഷകമൂലകങ്ങളുടെ അഭാവം അറിയാന്‍ ഇലകളിലെ മൂലകത്തിന്റെ അളവും തിട്ടപ്പെടുത്താം.

തെങ്ങിന്‍ തോപ്പിലെ മൂലകശോഷണം തടയുവാന്‍ അവശ്യം ചെയ്യേണ്ടുന്ന ഒരു പരിപാലനമുറയാണ് വിളാവശിഷ്ട ചംക്രമണം. അടര്‍ന്നു വീഴുന്ന ഓലയും മടലും കമ്പോസ്റ്റാക്കുക, തൊണ്ടടുക്കല്‍, പുതയിടല്‍ തുടങ്ങിയ പരിപാലനമുറകള്‍ വഴി ചംക്രമണം നടത്താം. ഓലയും മടലും കമ്പോസ്റ്റാക്കാം ഓലകള്‍ വേഗം ജീര്‍ണ്ണിക്കാന്‍ യൂഡ്രില്ലസ് എന്നയിനം മണ്ണിര ഉപയോഗിച്ച് ഓല, മടല്‍ എന്നിവയില്‍നിന്നും പോഷകമൂല്യമുള്ള മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം. ഇതിന് 4 ഃ 1.5 ഃ 1.0 ക്യുബിക് മീറ്റര്‍ വലിപ്പമുള്ള സിമന്റ് ടാങ്ക് നിര്‍മ്മിച്ച് അതില്‍ 2 ആഴ്ച ജീര്‍ണ്ണിച്ച ഓലകള്‍ നിക്ഷേപിക്കുക. തുടര്‍ന്ന് ഒരു ടണ്‍ ഓലയ്ക്ക് 100 കി.ഗ്രാം ചാണകം ചേര്‍ത്ത് 3 ആഴ്ച കഴിഞ്ഞതിനുശേഷം ഒരു ടണ്‍ ഓലയ്ക്ക് 1000 മണ്ണിര എന്ന തോതില്‍ ചേര്‍ക്കണം. ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം തളിച്ച് സൂര്യപ്രകാശം നേരിട്ട് പതിക്കാതെ തണല്‍ ക്രമീകരിക്കണം. ഏകദേശം മൂന്നുമാസത്തിനകം കമ്പോസ്റ്റ് തയ്യാറാകും. കമ്പോസ്റ്റ് വാരുന്നതിന് ഒരാഴ്ച മുമ്പ് വെള്ളം തളിക്കുന്നത് നിര്‍ത്തണം.

പുതയിടല്‍

അമിതമായ ജലബാഷ്പീകരണം തടഞ്ഞ് ഈര്‍പ്പസംരക്ഷണത്തിനും കളവളര്‍ച്ച ചെറുത്ത് സസ്യത്തിന് ആവശ്യമായ പോഷണം നല്കുവാനും പുതയിടീല്‍ സഹായകമാണ്. തടം തുറന്ന് വളമിട്ടതിനുശേഷം മണ്ണ് മൂടിയിട്ട് പുതയിടണം.

തൊണ്ടടുക്കല്‍

വിളാവശിഷ്ട ചംക്രമണത്തിനും ഈര്‍പ്പ സംരക്ഷണത്തിനും സ്വീകരിക്കാവുന്ന മറ്റൊരു പരിപാലനമുറയാണ് തൊണ്ടടുക്കല്‍. തെങ്ങിന്‍ തടത്തില്‍ 3040 സെ.മീ ആഴത്തില്‍ 2 നിരയില്‍ തൊണ്ടടുക്കാം. താഴത്തെ നിര മലര്‍ത്തിയും മുകള്‍നിര കമഴ്ത്തിയും അടുക്കണം. ഒരുതടത്തില്‍ ഏകദേശം 250300 തൊ@ുകള്‍ വേണം. തൊണ്ടടുക്കലിന്റെ പ്രയോജനം 67 വര്‍ഷം വരെ നില്‍ക്കും. ചകിരിച്ചോര്‍ കമ്പോസ്റ്റ് കയര്‍വ്യവസായത്തിലെ പാഴ്‌വസ്തുവാണ് ചകിരിച്ചോര്‍. ജലനഷ്ടം തടയാനും ഈര്‍പ്പസംരക്ഷണത്തിനും മണ്ണിന്റെ സമഗ്ര പോഷണത്തിനും ചകിരിച്ചോര്‍ സഹായകമാണ്. ഒരു തെങ്ങിന് ഏകദേശം 50 കിലോ ചകിരിച്ചോര്‍ വേണം.
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.