2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 30 കോടി രൂപയുടെ മരുന്ന് പിടിച്ചെടുത്തു

  • മെഥിലിന്‍ ഡയോക്‌സി മെത്താംഫിറ്റമിനുമായി രണ്ടു പേര്‍ അറസ്റ്റില്‍
  • സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 30 കോടിയോളം രൂപ വിലവരുന്ന മെഥിലിന്‍ ഡയോക്‌സി മെത്താംഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍നിന്നും സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് കിലോഗ്രാം എംഡിഎംഎ മയക്കുമരുന്ന് ശേഖരമാണ് ഇവരില്‍ നിന്നു പിടികൂടിയത്.


Also Read: പുതുലഹരി തേടി യുവതലമുറ അതിമാരകമായ ആംപ്യൂളുകളിലേക്ക്


സംസ്ഥാനത്ത് പിടികൂടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ എം ഡിഎംഎ ശേഖരമാണ് ഇതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം നെടുമ്പാശ്ശേരിയില്‍ എത്തിച്ചതെന്നും സംശയമുണ്ട്.

അടുത്തിടെയായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇതേതുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ വിദേശികള്‍ അടക്കം വിമാനത്താവളത്തില്‍നിന്നു പിടിയിലായിരുന്നു .


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.