2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിക്കെതിരെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം; തകർത്തതായി അറബ് സഖ്യ സേന

    റിയാദ്: സഊദി അറേബ്യക്കെതിരെ യമനിലെ ഇറാൻ അനുകൂല ഹൂതികളുടെ ആക്രമണ ശ്രമം. രണ്ടു ഡ്രോണുകളാണ് സഊദിക്കെതിരെ പറന്നെത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം വിഫലമാക്കിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികിയാണ് സഊദിക്കെതിരെ നടത്തിയ ഡ്രോൺ ആക്രമണം ലക്‌ഷ്യം കാണും മുമ്പ് തന്നെ തകർക്കാൻ കഴിഞ്ഞതായി വെളിപ്പെടുത്തിയത്. അബഹ മേഖലയിലെ ഖമീസ് മുശൈതിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കുമായിരുന്നു ഡ്രോണുകൾ പറന്നെത്തിയത്.

      ഹൂതികൾ തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുകയാണെന്നും 24 മണിക്കൂറിനിടെ 241 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായും അദ്ദേഹം ആരോപിച്ചു. 800 സൊമാലിയക്കാരെ യമനിലേക്ക് സഊദി കടത്തിയതായ ഹൂതികളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.